രണ്‍വീറും ദീപികയും വീണ്ടും ഒന്നിക്കുന്നു

സിനിമയിലും ജീവിതത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന താരജോഡിയാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇതിനോടകം മൂന്ന് ചിത്രങ്ങള്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചുകഴിഞ്ഞു. ഒരു ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് വേണ്ട കെമിസ്ട്രി ഇരുവര്‍ക്കുമിടയിലുണ്ടെന്ന് സിനിമാ നിര്‍മ്മാതാക്കള്‍ തിരിച്ചറിയുകയും ചെയ്തു.

രണ്‍വീര്‍-ദീപിക കെമിസ്ട്രിയില്‍ പരീക്ഷണം നടത്താതിരുന്ന യാഷ് രാജ് ഫിലിംസ് ഇരുവരെയും വെച്ച് ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മനീഷ് ശര്‍മ്മയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും റിപ്പോര്‍ട്ടുണ്ട്.

രണ്‍വീര്‍ സിങ്ങുമായി ഒരു ചിത്രം നിര്‍മ്മിക്കുന്നതില്‍ ആദിത്യ ചോപ്രക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ രണ്‍വീര്‍-ദീപിക ജോഡിയെ തന്നെ തങ്ങളുടെ ചിത്രത്തിലൂടെ വീണ്ടും ഒരുമിപ്പിക്കാനാണ് ശ്രമം.ഒരു പൂര്‍ണ റൊമാന്റിക് കോമഡി ചിത്രമായിരിക്കുമോ അതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment