തിരുവനന്തപുരം: ബൈക്കുകളില്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള യാത്ര അപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നതിനാല്‍ അവ തടയാന്‍ നിയമനടപടി ശക്തമാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇത്തരം പ്രവണത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമപരമായി അനുവദനീയമല്ലാത്ത ഈ ട്രിപ്പിള്‍ റൈഡിങ് നടത്തുന്നവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ഇത്തരം യാത്ര അവര്‍ക്കു മാത്രമല്ല, കാല്‍നട യാത്രക്കാര്‍ക്കും മറ്റു വാഹനയാത്രികര്‍ക്കും അപകടമുണ്ടാക്കുന്നു. ഇത്തരത്തില്‍ യാത്ര ചെയ്യുന്ന സംഘങ്ങള്‍ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു. അതിനാല്‍ റോഡു സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം യാത്രകള്‍ ഒഴിവാക്കണമെന്നു ബെഹ്‌റ അഭ്യര്‍ഥിച്ചു.
ഇത്തരം നിയമവിരുദ്ധ യാത്രക്കാരെ കണ്ടെത്തുന്നതിനുളള പരിശോധനകള്‍ സുരക്ഷിതമായ രീതിയിലാവണം നടത്തേണ്ടത്. മാത്രമല്ല, ഇതുപോലുള്ള പ്രവണതകള്‍ നിരുത്സാഹപ്പെടുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യം. പരിശോധനാ വേളയില്‍ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണമെന്നും ജില്ലാ പോലീസ് മേധാവികള്‍ക്കും ബന്ധപ്പെട്ട മറ്റ്് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ബെഹ്‌റ നിര്‍ദേശം നല്കി.
Leave a Comment