ലൈംഗികോപദ്രവത്തിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല; യു.പിയില്‍ യുവതി തൂങ്ങി മരിച്ചു

ഉത്തര്‍പ്രദേശില്‍ ലൈംഗീകോപദ്രവത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. മുസാഫര്‍ നഗറിലെ റായ്പുരിലാണ് സംഭവം. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു.

ചുടുകട്ട നിര്‍മാണ തൊഴിലാളിയായിരുന്ന യുവതിയെ റായ്പൂര്‍ സ്വദേശികളായ രണ്ടു പേരാണ് ലൈംഗികമായി ഉപദ്രവിച്ചത്. പരാതിയുമായി യുവതിയും ഭര്‍ത്താവും ഫുഗാന പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായില്ല. ഇതില്‍ മനംനൊന്ത യുവതി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ എസ്ഐ സുഭാഷ് ചന്ദയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. യുവതിയെ ഉപദ്രവിച്ചവര്‍ക്കെതിരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനും ലൈംഗികോപദ്രവത്തിനും പൊലീസ് കേസെടുത്തു.

pathram desk 1:
Related Post
Leave a Comment