ആലുവയില്‍ അവിവാഹിതനായ യുവാവും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊച്ചി: ആലുവ തുരുത്തിനു സമീപം റെയില്‍പാളത്തില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏട്ടാപ്പിള്ളി വീട്ടില്‍ സി.കെ.രാഗേഷ് (32), എടനാട് സ്വദേശിനി ശ്രീകല (28) എന്നിവരാണു മരിച്ചത്.

കമിതാക്കളായ ഇവരെ ഇന്നലെ രാത്രി മുതല്‍ കാണാതാകുകയായിരുന്നു. പുലര്‍ച്ചെയാണു മരണമെന്നാണു പ്രാഥമിക നിഗമനം. ഇരുവരുടെയും തലഭാഗം ചിതറിത്തെറിച്ച നിലയിലായിരുന്നു. പ്ലംബിങ് ജോലിക്കാരനായ രാഗേഷ് അവിവാഹിതനാണ്. ശ്രീകല രണ്ടു കുട്ടികളുടെ മാതാവാണ്.

pathram desk 1:
Related Post
Leave a Comment