കൊച്ചി: മഞ്ജു വാര്യരെ നായികയാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രം ‘മോഹന്‍ലാലിന്റെ’ അനിശ്ചിതത്വം അവസാനിച്ചതായി അണിയറപ്രവര്‍ത്തകര്‍. ചിത്രം വിഷു റിലീസ് ആയി തന്നെ തിയറ്ററുകളിലെത്തുമെന്നും സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
നേരത്തെ ചിത്രം എപ്രില്‍ പതിനാലിന് റിലീസ് ചെയ്യരുതെന്ന് തൃശ്ശൂര്‍ ജില്ലാക്കോടതി ഉത്തരവിട്ടിരുന്നു. തിരക്കഥാകൃത്ത് കലവൂര്‍ രവി കുമാറിന്റെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു പ്രദര്‍ശനം തടഞ്ഞത്.തന്റെ കഥാസമാഹാരത്തിലെ കഥ മോഷ്ടിച്ചിട്ടാണ് ‘മോഹന്‍ലാല്‍’ സിനിമക്ക് തിരക്കഥയൊരുക്കിയതെന്നാണ് രവികുമാറിന്റെ പരാതി. ‘മോഹന്‍ലാലിനെ എനിക്ക് ഇപ്പോള്‍ ഭയങ്കര പേടിയാണ്..’ എന്ന തന്റെ കഥ മോഷ്ടിച്ചാണ് സാജിദ് യഹിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രം ഒരുക്കുന്നതെന്നായിരുന്നു കലവൂര്‍ രവികുമാര്‍ ആരോപിച്ചത്.
എന്നാല്‍ കഥ മോഷ്ടിച്ചതല്ലെന്നും ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഫെഫ്കയില്‍ ഈ പ്രശ്നം അവതരിപ്പിക്കപ്പെട്ടപ്പോള്‍, ഈ സിനിമയുടെ തിരക്കഥ പോലും വായിച്ചുനോക്കാതെയാണ് ഇത് കോപ്പിയടിയാണെന്നാണ് രവികുമാര്‍ ആരോപിച്ചതെന്നും യഹിയ പറഞ്ഞിരുന്നു.
Leave a Comment