‘കോട്ടയം കുഞ്ഞച്ചന്‍ 2’എത്തുന്നു…..കാരണം ഇതാണ്

കൊച്ചി: മമ്മൂട്ടി തകര്‍ത്ത ‘കോട്ടയം കുഞ്ഞച്ചന്‍’ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേരില്‍ ഉണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു. സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന വിവരം നിര്‍മ്മാതാവ് വിജയ് ബാബു ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു.
‘കോട്ടയം കുഞ്ഞച്ചന്‍ രണ്ട്’ എന്ന സിനിമയുടെ കോപ്പി റൈറ്റ്‌സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം ക്രിയാത്മകമായ ചര്‍ച്ചയിലൂടെ പരിഹരിച്ചതായും വിജയ് ബാബു പറഞ്ഞു.

നമസ്‌കാരം ….

‘കോട്ടയം കുഞ്ഞച്ചന്‍2 എന്ന സിനിമയുടെ കോപ്പി റൈറ്റ്‌സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം ക്രിയാത്മകമായ ചര്‍ച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു…??
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ ‘കോട്ടയം കുഞ്ഞച്ചന്‍2’ എന്ന പേരില്‍ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക… ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി തന്നെ നിങ്ങള്‍ക്ക് മുന്നിലെത്തും ??
കോട്ടയം കുഞ്ഞച്ചന്‍ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാര്‍ക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗന്‍സ് ചെയ്തപ്പോള്‍ മുതല്‍ ആവേശത്തോടെ കൂടെ നിന്ന എല്ലാര്‍ക്കും,അതോടൊപ്പം ടൈറ്റില്‍ വിവാദം ഉണ്ടായപ്പോള്‍ ട്രോളുകള്‍ കൊണ്ട് പൊതിഞ്ഞ ട്രോളന്മാര്‍ക്കും നന്ദി ….??
ബാക്കി വിശേഷങ്ങള്‍ വഴിയേ അറിയിക്കുന്നതാണ് ….??
Godbless

pathram desk 2:
Related Post
Leave a Comment