പുതിയ മേക്ക് ഓവറുമായി ഷംന കാസിം!!! ഇത്തവണ താരത്തെ കണ്ട് ആരാധകര്‍ ഞെട്ടി

പുതിയ മേക്ക് ഓവറില്‍ ആരാധകരെ ഞെട്ടിപ്പിക്കുന്ന ഷംന കാസിമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഷംന കാസിമിന്റെ പുതിയ ലുക്കാണ് ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

പൊലീസ് വേഷത്തില്‍ സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്നാണ് ഷംന ആരാധകരെ ഞെട്ടിച്ചത്. കാരവാനില്‍ ഇരുന്ന് ബോറടിച്ചു. അതുകൊണ്ടാണ് പ്രേക്ഷകരുമായി സംസാരിക്കാന്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് താരം പറഞ്ഞത്.

പൊലീസ് ഉദ്യോഗസ്ഥയായി ഷംന അഭിനയിച്ചുകൊണ്ടിരിക്കുന്ന കുട്ടനാടന്‍ ബ്ലോഗിന്റെ ലൊക്കേഷനില്‍ നിന്നാണ് ഷംന തന്റെ വീഡിയോ പങ്കുവയ്ക്കുന്നത്. മലയാളത്തില്‍ ഷംന ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കുട്ടനാടന്‍ ബ്ലോഗ്.

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ റായി ലക്ഷ്മി, അനു സിത്താര, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ശ്രീകൃഷ്ണപുരം ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

സേതു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കുട്ടനാടും പരിസരപ്രദേശങ്ങളുമാണ്.

pathram desk 1:
Related Post
Leave a Comment