‘കടം കയറി ജീവിതം ബുദ്ധിമുട്ടുകയാണ്.. പണം നല്‍കാനുള്ളവരോട് എന്തുപറയണമെന്നറിയില്ല’ ദുരിത ജീവിതം തുറന്ന് പറഞ്ഞ് നടി

ഒരുകാലത്ത് മലയാളസിനിമയില്‍ തിളങ്ങിയ താരമാണ് തെന്നിന്ത്യന്‍ നടി ചാര്‍മിള. എന്നാല്‍ നിലവിലെ തന്റെ ദുരിതജീവിതത്തിന്റെ കെട്ടഴിച്ചിരിക്കുകയാണ് ചാര്‍മിള. വിവിധ ഭാഷകളിലായി അറുപതിലധികം ചിത്രങ്ങള്‍ ചെയ്തിട്ടും തന്റെ കൈയ്യില്‍ സ്വന്തമായി സമ്പാദ്യമൊന്നുമില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ചിത്രങ്ങള്‍ ഒരുപാട് ചെയ്തു. ധാരാളം പണവും ലഭിച്ചിരുന്നു. അന്ന് അതൊക്കെ ആര്‍ഭാടമായി ചെലവാക്കി തീര്‍ക്കുകയും ചെയ്തു. ഇപ്പോള്‍ കടം കയറി ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടുകയാണ്. കടം നല്‍കിയവര്‍ തന്നെ തേടിയെത്തുകയാണ്. അവരോട് എന്തുപറയണമെന്ന് തനിക്കറിയില്ലെന്നും നടി പറയുന്നു.

വിവാഹശേഷം ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഓരോവഴിക്കായി ചെലവഴിച്ചു. എന്നാല്‍ പിന്നീട് വിവാഹ മോചനത്തിന് ശേഷമാണ് കൈയ്യിലെ സ്വത്തെല്ലാം തീര്‍ന്നകാര്യം മനസ്സിലാക്കുന്നതെന്നും ചാര്‍മിള പറയുന്നു. ബാധ്യതകള്‍ തീര്‍ക്കാനും ജീവിക്കാന്‍ മറ്റ് നിവൃത്തിയൊന്നുമില്ലാത്തതിനാലാണ് വീണ്ടും അഭിനയിക്കാന്‍ തയ്യാറായത്. തമിഴിലെ താരസംഘടനയായ നടികര്‍ സംഘം തന്നെ ഒരുപാട് സഹായിച്ചെന്നും നടി പറഞ്ഞു.

സുഖമില്ലാത്ത അമ്മ മാത്രമാണ് തന്റെ കൂടെ ഇപ്പോള്‍ ഉള്ളത്. നിലവില്‍ ഒരു ഷൂട്ടിംഗിന് പോയി വരുമ്പോഴേക്കും കടക്കാര്‍ തന്നെത്തേടിയെത്തുമെന്നും അതുകൊണ്ടാണ് ചെറിയ വേഷങ്ങളിലൂടെ വീണ്ടും സിനിമാലോകത്തേക്കത്തിയതെന്നും ചാര്‍മിള പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular