മുക്കത്ത് ഉദ്ഘാടന ചടങ്ങിനെത്തിയ യുവനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍!!! ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കോഴിക്കോട്: മുക്കത്ത് ജ്വല്ലറിയുടെ ഉദ്ഘാടനത്തിനിടെ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയില്‍ താമസിക്കുന്ന മനു അര്‍ജുനാണ് (21) പിടിയിലായത്. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മുക്കം എസ്.ഐ. കെ.പി.അഭിലാഷിന്റെ നേതൃത്വത്തില്‍ മനു അര്‍ജുനെ വീട്ടില്‍ നിന്ന് പിടികൂടിയത്. നടി മുക്കം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സംഭവത്തെ തുടര്‍ന്ന് പ്രതി ഫോണില്‍ യുവനടിയോട് മാപ്പ് പറഞ്ഞതായും പോലീസ് പറഞ്ഞു. കേരള പോലീസ് ആക്ട് പ്രകാരം കേസെടുത്ത മനുവിനെ വൈകുന്നേരത്തോടെ ജാമ്യം നല്‍കി വിട്ടയച്ചു.

തിങ്കളാഴ്ച മുക്കത്ത് പുതുതായി ആരംഭിച്ച ജ്വല്ലറിയുട ഉദ്ഘാടനത്തിന് മുക്കത്ത് എത്തിയ യുവനടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരിന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഉത്തരേന്ത്യന്‍ നടിയായിരുന്നു എത്തേണ്ടിയിരുന്നത്.

എന്നാല്‍, ഉദ്ഘാടന സമയത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് മലയാളത്തിലെ യുവനടിയെ ക്ഷണിക്കുകയായിരുന്നു. ഒരു നടനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളും സഹായകമായി. സ്ഥാപനത്തിന്റെ ഉടമകള്‍ ആവശ്യത്തിന് സുരക്ഷ ഒരുക്കാതിരുന്നതാണ് അപമാനശ്രമത്തിന് ഇടയാക്കിയതെന്നാണ് നടി ആരോപിച്ചു.

pathram desk 1:
Related Post
Leave a Comment