അഹ്മദ്‌നഗറില്‍ ബൈക്കിലെത്തിയ സംഘം ശിവസേന നേതാക്കളെ വെടിവെച്ചു കൊന്നു; കൊലപാതകം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ

അഹ്മദ്നഗര്‍: മഹാരാഷ്ട്രയിലെ അഹ്മദ്നഗറില്‍ ബൈക്കിലെത്തിയ സംഘം രണ്ട് ശിവസേന നേതാക്കള്‍ വെടിവെച്ചു കൊന്നു. ശനിയാഴ്ച മുനിസിപ്പില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൈകീട്ട് 5.15ഓടെ കെഡ്ഗോണിലാണ് സംഭവം.

സഞ്ജയ് കോട്കര്‍, വസന്ത് ആനന്ത് തൂബെ എന്നിവരാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് പേര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരിന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ചയാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിശാല്‍ കോട്കര്‍ ശിവ സേനയുടെ വിജയ് പതാരെയെ 454 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

pathram desk 1:
Related Post
Leave a Comment