ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍ ഐ ഫോണ്‍ ലഭിച്ചത് പാറക്കല്ല്!!! സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്. പത്തനംതിട്ട സ്വദേശി അമല്‍ സുരേഷ് മാര്‍ച്ച് 23 നാണ് സ്നാപ്ഡീല്‍ വഴി അമല്‍ ആപ്പിള്‍ 5 എസ് ഫോണ്‍ ബുക്ക് ചെയ്തത്. പിന്നീട് ‘ഇകോം എക്സ്പ്രസ്’ എന്ന കൊറിയര്‍ കമ്പനി വഴിയാണ് പാഴ്സലെത്തിയത്.

പാഴ്സല്‍ തുറന്നു നോക്കിയപ്പോള്‍ അമല്‍ ഞെട്ടി. മൊബൈല്‍ ഫോണിനു പകരം പാറക്കല്ലും, മൊബൈല്‍ ചാര്‍ജറും, ഹെഡ്സെറ്റും. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ തിരികെ പാഴ്സല്‍ കമ്പനിയുടെ ഓഫീസിലെത്തി പരാതിപ്പെട്ടുവെങ്കിലും ഇതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു അവര്‍. തുടര്‍ന്ന് അമല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment