തനിക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കണം; സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി

തിരുവനന്തപുരം: തനിക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊലീസുഫയര്‍ഫോഴ്സുമെത്തി ഏറെ നേരത്തെ ബലപ്രയോഗത്തിനൊടുവിലാണ് ഇവരെ താഴെയിറക്കിയത്.

കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി മരത്തിന് മുകളില്‍ കയറിയത്. തനിക്കെതിരെ കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാണ് വീണയുടെ ആവശ്യം. 2014ല്‍ പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്.

യുവതി മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നതറിഞ്ഞ് എത്തിയ പൊലീസ് അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ബലം പ്രയോഗിച്ച് താഴെയിറക്കിയത്.

pathram desk 1:
Related Post
Leave a Comment