പട്ടിയും പൂച്ചയും ഒന്നായി, പ്രതിപക്ഷകക്ഷികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപിക്കെതിരായുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യശ്രമത്തെ പരിഹസിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രതിപക്ഷകക്ഷികളെ മൃഗങ്ങളോട് ഉപമിച്ചായിരുന്നു ഷായുടെ പരിഹാസം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കാനുള്ള പ്രചരണ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. വലിയ വെള്ളപ്പൊക്കത്തില്‍ രക്ഷനേടാനായി കീരിയും പാമ്പും ചെമ്പുലിയും പട്ടിയും പൂച്ചയും വലിയ മരത്തിനു മുകളില്‍ കയറുന്നതുപോലെയാണ് പ്രതിപക്ഷ കക്ഷികള്‍ ഒന്നാകാന്‍ ശ്രമിക്കുന്നതെന്ന് ഷാ പറഞ്ഞു.

മുംബൈയില്‍ ബിജെപിയുടെ 38 ാമത് സ്ഥാപകദിന ആഘോഷ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തരംഗത്തെ പ്രതിരോധിക്കാന്‍ പട്ടിയും പൂച്ചയും കിരീയും പാമ്പും വരെ ഒന്നായി. ഇവര്‍ ഒന്നിച്ച് വന്നാലു മോദിയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല- അദ്ദേഹം പറഞ്ഞു.

ഇത് ബിജെപിയുടെ സുവര്‍ണ യുഗമല്ല. ബംഗാളിലും ഒഡീഷയിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെയാണ് ബിജെപിയുടെ സുവര്‍ണയുഗം തുടങ്ങുക. വൈകാതെ തന്നെ അതുണ്ടാവുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് രാഹുല്‍ ചോദിക്കുന്നു. എന്നാല്‍ കഴിഞ്ഞ നാലു തലമുറകളായി കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചുചോദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7