പെന്‍ഷന്‍ ലഭിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം മൂന്നു വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു!!! വിരലടയാളം ഉപയോഗിച്ച് പെന്‍ഷന്‍ കൈപ്പറ്റി

പെന്‍ഷന്‍ ലഭിക്കാന്‍ അമ്മയുടെ മൃതദഹേം മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷത്തോളം. കൊല്‍ക്കത്തയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മസൂംദാറിന്റെ മൃതദേഹമാണ് ലെതര്‍ ടെക്നോളജിസ്റ്റായ മകന്‍ സുവബ്രത മസൂംദര്‍ ശീതീകരിച്ച് സൂക്ഷിച്ചത്.

ബീന മസൂംദറിന് 50,000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിച്ചിരുന്നു. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് മരണശേഷവും മകന്‍ പെന്‍ഷന്‍ തുക കൈപ്പറ്റിയിരുന്നത്. കാര്യമായ കേടുപാടുകളൊന്നുമില്ലാതെ മൃതദേഹം സൂക്ഷിച്ചത് പോലീസിനെ വരെ ഞെട്ടിച്ചിരിക്കുകയാണ്.

മൃതദേഹം രാസവസ്തുക്കള്‍ ഉപയോഗിച്ച് അഴുകാതെ ശീതീകരിച്ച് സൂക്ഷിച്ച രീതികണ്ടിട്ട് ഇതിനെക്കുറിച്ച് കൃത്യമായ അറിവ് സുവബ്രത മസുംദാറിന് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സുവബ്രതയുടെ 90കാരനായ പിതാവ് ഗോപാല്‍ ചന്ദ്ര മസുംദെര്‍ ഇത് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അമ്മ പുനര്‍ജീവിക്കും എന്ന കരുതിയാണ് മകന്‍ മൃതദേഹം സൂക്ഷിക്കുന്നതെന്നാണ് ഈ വൃദ്ധന്‍ കരുതിയത്.

അതേസമയം, ബിന മസുംദെര്‍ മരിച്ചതായി അറിഞ്ഞിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ മകന്‍ നടത്തിയെന്നാണ് തങ്ങള്‍ കരുതിയിരുന്നത്. സുവബ്രത മസുംദെര്‍ അയല്‍വാസികളുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്നും അവര്‍ പറയുന്നു

pathram desk 1:
Related Post
Leave a Comment