ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ. കയ്യേറി നിര്‍മിച്ച മതില്‍ പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂരില്‍ നിര്‍മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം കൊച്ചി കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കിയിരുന്നു.

ചെലവന്നൂര്‍ കായല്‍ അതിര്‍ത്തിയായി വരുന്ന രീതിയിലാണ് കൊച്ചുകടവന്ത്രയിലുള്ള ജയസൂര്യയുടെ ‘സ്വപ്നക്കൂട്’ എന്ന വീട്. വീടിന് പിന്നില്‍ ബോട്ടും മറ്റും അടുപ്പിക്കുന്നതിനായി കായലിലേക്ക് ഇറക്കി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ട്രക്ചറാണ് കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയത്.

pathram desk 2:
Related Post
Leave a Comment