ആരാധകര്‍ക്ക് വിഷു കൈനീട്ടവുമായി ദിലീപ് ചിത്രം കമ്മാര സംഭവം; ചിത്രം ഏപ്രില്‍ 14ന് തീയേറ്ററുകളില്‍

ദിലീപ് നായകനാകുന്ന ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിഷു റിലീസ് ആയി ഏപ്രില്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.

രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദ് നായികയാകുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരുമുണ്ട്. ഇവരെ കൂടാതെ മുരളീഗോപിയും ഇന്ദ്രന്‍സും ശ്വേത മേനോനും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതതരിപ്പിക്കുന്നു.

pathram desk 1:
Related Post
Leave a Comment