മംമ്തയ്ക്ക് കിട്ടി കേരളാ പോലീസിന്റെ വക ‘സ്‌പെഷ്യല്‍ ചായ’…….എന്നാല്‍ സംഭവം മുഴുവന്‍ സസ്‌പെന്‍സാണ്

ആവി പറക്കുന്ന ചായയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് മംമ്ത മനോഹരമായ കുറിപ്പെഴുതിയിരിക്കുന്നത്. കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ നിന്ന് സ്‌പെഷ്യല്‍ ചായ കുടിച്ച കഥയാണ് മംമ്ത പങ്കുവച്ചത്. എന്നാല്‍ കഥയില്‍ നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വച്ചിരിക്കുകയാണ് താരം.

‘മൈ ടി ചായ് സ്റ്റോറി’ എന്ന തലക്കെട്ടോടെയാണ് താരം കുറിപ്പ് ആരംഭിച്ചത്. ജീവിതം നമ്മളെ പല ദിശകളിലേക്കും ഒടിച്ചുകൊണ്ടിരിക്കുകയാണ്. ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ് നാം ഏവരും. ഇതിനിടയില്‍ കുടുംബത്തിലുള്ളവരെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ ചായയ്ക്ക് വലിയ പങ്കുണ്ട്. ചായ കുടിച്ചു കൊണ്ട് വിശേഷങ്ങളും മറ്റു വര്‍ത്തമാനങ്ങളും പങ്കുവയ്ക്കുന്നത് എന്നും ഞങ്ങളുടെ കുടുംബത്തില്‍ പതിവാണ്. അമ്മയാണ് ഞങ്ങളെ ഇത് ശീലിപ്പിച്ചത്.

രാവിലെ ചായ കുടിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുക നമ്മുടെ പ്രിയപ്പെട്ടവരെയായിരിക്കും. ഈ ചിത്രം അമ്മയ്ക്കുള്ളതാണ്. നാട്ടിലെ കടകളില്‍ കിട്ടുന്ന കണ്ണാടി ഗ്ലാസ്സിലെ ചായ അമ്മയ്ക്ക് വലിയ ഇഷ്ടമാണ്.

ഈ ചായ ഞാന്‍ കുടിച്ചത് കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനില്‍ വച്ചാണ്. ഞാന്‍ അവിടെ എന്ത് ചെയ്യുകയായിരുന്നു? അതൊരു വലിയ കഥയാണ്. അതേക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല എന്നു കുറിച്ച മംമ്ത എല്ലാവര്‍ക്കും സുഖനിദ്ര നേര്‍ന്നാണ് മംമ്ത കുറിപ്പ് അവസാനിപ്പിച്ചത്.

ആരാധകരുടെ മനസില്‍ നിരവധി ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് മംമ്ത കുറിപ്പ് അവസാനിപ്പിച്ചത്. ആ കഥയുടെ സസ്‌പെന്‍സ് മംമ്ത തന്നെ വെളിപ്പെടുത്തേണ്ടതായിട്ടുണ്ട്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നവാഗതനായ അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന നീലി എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അനൂപ് മേനോന്‍ ആണ് ചിത്രത്തിലെ നായകന്‍.

pathram desk 2:
Related Post
Leave a Comment