ചെങ്കൊടി കൈയ്യിലേന്തി മമ്മൂട്ടി….. പരോളിലെ വിപ്ലവ ഗാനം പുറത്ത്

കൊച്ചി: മമ്മൂട്ടി കമ്യൂണിസ്റ്റ് നേതാവായെത്തുന്ന പരോളിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. റഫീഖ് അഹമ്മദ് രചിച്ച ‘ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കു നിങ്ങള്‍ സഖാക്കളേ’ എന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തിറക്കിയിരിക്കുന്നത്. ശരതിന്റെ സംഗീതത്തില്‍ വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്.അതേസമയം ചിത്രത്തിന്റെ റിലീസ് തിയ്യതി വീണ്ടും നീട്ടി വച്ചു. നേരത്തേ മാര്‍ച്ച് 31 റിലീസ് തീരുമാനിച്ച ചിത്രം ഏപ്രില്‍ 5 ലേക്ക് മാറ്റിയിരുന്നു. സാങ്കേതികമായ ചില കാരണങ്ങളാണ് റിലീസ് നീട്ടാന്‍ കാരണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കേ 6-ാം തീയതിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു.

പരസ്യചിത്ര സംവിധായകനായ ശരത് സന്ദിതാണ് പരോളിന്റെ സംവിധാനം. ബെംഗളൂരാണ് പ്രധാന ലൊക്കേഷന്‍. മിയയാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയായെത്തുന്നത്.

pathram desk 2:
Related Post
Leave a Comment