ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കല്‍ തനിക്ക് രാജ്യസഭാ എംപിയായി സേവനമനുഷ്ടിച്ചതിന് ലഭിച്ച ശമ്പളവും അലവന്‍സും പൂര്‍ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ആറു വര്‍ഷത്തിനിടെ ലഭിച്ച 90 ലക്ഷത്തോളം രൂപയാണ് സച്ചിന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക. സച്ചിന്റെ തീരുമാനത്തിന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നന്ദി അറിയിച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സഹായം വലിയ മുതല്‍ക്കൂട്ടാവുമെന്ന് പ്രധാനമന്ത്രി സച്ചിന് അയച്ച കത്തില്‍ അറിയിച്ചു.
നോമിനേറ്റഡ് അംഗമായി രാജ്യസഭയിലെത്തിയ സച്ചിന്റെ സഭയിലെ ഹാജര്‍ നില വളരെ മോശമായത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഹാജര്‍ നില മോശമായിരുന്നെങ്കിലും പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ അദ്ദേഹം മുന്നിട്ട് നിന്നിരുന്നു.
2012 മുതലാണ് സച്ചിന്‍ രാജ്യസഭാംഗമാകുന്നത്. രാജ്യത്തുടനീളം 185 പദ്ധതികള്‍ക്കായി 7.4 കോടി രൂപ അനുവദിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Leave a Comment