വിജയ് മല്യ മൂന്നാമതും വിവാഹിതനാകുന്നു!!! വധു ആരാണെന്നറിയേണ്ടേ..

ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യ മൂന്നാമതും വിവാഹിതനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മല്യയുടെ വിമാനകമ്പനിയായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസായിരുന്ന പിങ്കി ലല്‍വാനിയെയാണ് മല്യ വിവാഹം ചെയ്യുന്നതെന്നാണ് വിവരം.

ലണ്ടനിലെ ഹെര്‍ഫോര്‍ഡ്ഷയര്‍ ബംഗ്ലാവില്‍ 62കാരനായ മല്യക്കൊപ്പം കഴിഞ്ഞ മൂന്ന് വര്‍ഷമായി പിങ്കിയും താമസിച്ചിരുന്നു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ പിങ്കിക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധത്തിന് തുടക്കമായത്.

ഒരാഴ്ച മുമ്പ് തങ്ങളുടെ ബന്ധത്തിന്റെ മൂന്നാം വാര്‍ഷികം ഇരുവരും ആഘോഷിച്ചിരുന്നു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ മല്യ ഹാജരായപ്പോള്‍ പിങ്കിയും കൂടെയുണ്ടായിരുന്നു. പൊതുവേദികളിലടക്കം ഇരുവരും ഒന്നിച്ചെത്താറുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

മുന്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസായിരുന്ന സമീറ ത്യാബ്ജിയാണ് വിജയ് മല്യയുടെ ആദ്യ ഭാര്യ. 1986ലായിരുന്നു വിവാഹം. പിന്നീട് 1993ല്‍ രേഖ മല്യയെ വിവാഹം ചെയ്തു. രണ്ട് വിവാഹങ്ങളില്‍ മൂന്ന് മക്കളാണ് മല്യക്കുള്ളത്. സിദ്ദാര്‍ഥ്, ലിയാന്ന, ടാനിയ.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് തിരിച്ചടക്കാതെ 2016 മാര്‍ച്ചിലാണ് വിജയ് മല്യ ഇന്ത്യ വിട്ടത്.

pathram desk 1:
Related Post
Leave a Comment