കൈ ഉപയോഗിക്കാതെ കെട്ടിപിടിച്ച് ബലൂണ്‍ പൊട്ടിക്കല്‍, പോണ്‍ വീഡിയോയില്‍ പോലും ഇത്രയും ഇല്ലെന്ന വിമര്‍ശനവുമായ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല(വീഡിയോ)

കൊച്ചി: മലയാളിഹൗസ് ഷോയ്ക്ക് ശേഷം സൂര്യ ടിവിയിലെ താരപ്പൊലിമയുള്ള ദമ്പതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ‘സൂപ്പര്‍ ജോഡി’ ടി വി ഷോയ്ക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.ബലൂണ്‍ പൊട്ടിക്കല്‍ എന്ന ഗെയിമാണ് കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്. സീരിയല്‍ അഭിനേതാക്കളായ നടിമാരെയും അവരുടെ ഭര്‍ത്താക്കന്മാരെയും പരസ്പരം ചേര്‍ത്തു നിര്‍ത്തി ഇവര്‍ക്ക് നടുക്ക് ബലൂണ്‍ വച്ചശേഷം ഇരുവരെയും ചേര്‍ത്തു കെട്ടുന്നു. പിന്നീട് ഇവരോട് ഇതു പൊട്ടിക്കാന്‍ ആവശ്യപ്പെടുന്നു. കിടപ്പുമുറിയില്‍ മാത്രം കാണിക്കേണ്ട സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

സീരിയല്‍ അഭിനേതാക്കളായ ആണിനെയും പെണ്ണിനെയും പരസ്പരം ചേര്‍ത്തു നിര്‍ത്തി ഇവര്‍ക്ക് നടുക്ക് ബലൂണ്‍ വച്ചശേഷം ഇരുവരെയും ചേര്‍ത്തു കെട്ടുന്നു. പിന്നീട് ഇവരോട് ഇതു പൊട്ടിക്കാന്‍ ആവശ്യപ്പെടുന്നു. കിടപ്പുമുറിയില്‍ മാത്രം കാണിക്കേണ്ട സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.ഇടയ്ക്ക് മണിക്കുട്ടന്റെ അശ്ലീല കമന്റുകളും രംഗം കൊഴുപ്പിക്കാനുണ്ട്. ഇതിനെ പിന്താങ്ങി ശ്വേതയും എത്തുന്നതും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ശരണ്യ ബിനു, ശാലു കുര്യന്‍, വരദ ജിഷിന്‍, ശ്രുതി ലക്ഷ്മി, ദിവ്യ ജയിഷ്, പാര്‍വ്വതി ആര്‍ കൃഷ്ണ, മേഘ്ന വിന്‍സന്റ്, ഡിംപിള്‍ റോസ്, നിമ്മി അരുണ്‍ ഗോപന്‍ എന്നിവരാണ് ഷോയില്‍ പങ്കെടുക്കാനെത്തുന്ന സ്റ്റാര്‍ കപ്പിള്‍സ്.
https://www.facebook.com/SuryaTv/videos/1896581693745457/

Similar Articles

Comments

Advertismentspot_img

Most Popular