ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാകര്‍ഷണമാകാന്‍ റണ്‍വീര്‍ സിങ്!!! 15 മിനിറ്റ് പെര്‍ഫോര്‍മന്‍സിന് താരത്തിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും

ഏപ്രിലില്‍ നടക്കുന്ന ഐപിഎല്‍ 11ാം സീസണില്‍ മുഖ്യാകര്‍ഷണമാകാന്‍ ബോളിവുഡ് താരം റണ്‍വീര്‍ സിങും. ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ പെര്‍ഫോം ചെയ്യാനായി രണ്‍വീറിനെ സമീപിച്ചിരിക്കുകയാണ് സംഘാടകര്‍. 15 മിനിട്ട് ദൈര്‍ഘ്യമുള്ള താരത്തിന്റെ പെര്‍ഫോമന്‍സിന് 5 കോടി രൂപയാണ് സംഘാടകര്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.

ഐപിഎല്ല് വേദിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ വേണ്ടി അദ്ദേഹം തീവ്രമായ പരിശീലനത്തിലാണ്. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയിലും അദ്ദേഹം പ്രാക്ടീസിനും മറ്റും സമയം കണ്ടെത്താറുണ്ട്. രണ്‍വീര്‍ സിങ് ആലിയ ഭട്ട് ചിത്രമായ ഗള്ളി ബോയ്, സിംബ എന്നീ ചിത്രങ്ങളുടെ ചിത്രീകരണ തിരക്കിലാണ് താരം. എങ്കിലും പ്രാക്ടീസിനു സമയം കണ്ടെത്തുന്നുണ്ടെന്ന് സംഘാടകരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

2010 ല്‍ അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പമായിരുന്നു രണ്‍വീറിന്റെ അരങ്ങേറ്റം. ബാന്‍ഡ് ബാജ ബാറാത് എന്ന ചിത്രത്തിലെ ബീറ്റോ ശര്‍മ്മ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പിന്നീട് 2011 ല്‍ വീണ്ടും മനീഷ് ശര്‍മ്മയുടെ ലേഡീസ് വിഎസ് റിക്കി ഭായ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. അതിനു ശേഷം താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായി മാറുകയായിരുന്നു. ഇതോടു കൂടി വളരെ വേഗം തന്നെ രണ്‍വീറിന്റെ താരമൂല്യം ഉയര്‍ന്നു.

രണ്‍വീറിന്റെ കരിയറിലെ മാറ്റം കൊണ്ട് വന്ന ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലിയയുടെ പദ്മാവത്. ഇതിലെ അലാവുദ്ദീന്‍ ഖില്‍ജി എന്ന കഥാപാത്രം രണ്‍വീറിന്റെ താരമൂല്യം ഉയര്‍ത്തിയിരുന്നു. രണ്‍വീറിന്റെ കരിയര്‍ മാറ്റി മറിച്ച ചിത്രമായിരുന്നു രാംലീല.

ചിത്രത്തില്‍ ദീപിക പദുകോണാണ് താരത്തിന്റെ നായികയായി എത്തിയത്. ദീപികരണ്‍വീര്‍ ജോഡികളെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രത്തിനു ശേഷം രണ്‍വീറിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നിരുന്നു. ഇതിനു ശേഷം താരജോഡികളെ കുറിച്ചുള്ള ഗോസിപ്പുകള്‍ ബോളിവുഡില്‍ തലപൊക്കാന്‍ തുടങ്ങിയത്.

pathram desk 1:
Related Post
Leave a Comment