താന്‍ സിനിമാ മേഖലയില്‍ തന്നെയുള്ള ഒരാളുമായി പ്രണയത്തിലായിരിന്നു!!!! രണ്ട് കാരണങ്ങള്‍ കൊണ്ട് അതു ഒഴിഞ്ഞുപോയി; വെളിപ്പെടുത്തലുമായി നടി

മലയാളികളുടെ ഇഷ്ടതാരമാണ് ചാര്‍മി കൗര്‍. താപ്പാന, ആഗതന്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ചാര്‍മിയെ മലയാളികളുടെ ഇഷ്ടതാമാക്കിയത്. സിനിമയില്‍ പ്രണയ നായികയായി ധാരാളം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ തനിക്ക് പ്രണയം വര്‍ക്കൗട്ട് ആകില്ലെന്നാണ് ചാര്‍മിയുടെ പക്ഷം. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹം കഴിക്കാതെ സിംഗിള്‍ ആയി തുടരുന്നതിന്റെ കാരണം ചാര്‍മി വെളിപ്പെടുത്തിയത്.

‘ഞാന്‍ മുന്‍പ് സിനിമാമേഖലയില്‍ തന്നെയുള്ള ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നു. പക്ഷെ രണ്ട് കാരണങ്ങള്‍ കൊണ്ട് അത് വര്‍ക്കൗട്ട് ആയില്ല. ഒന്നാമത്തെ കാരണം ഒരുമിച്ച് കൂടാനുള്ള അവസരം കുറവായിരുന്നു എന്നതാണ്. തിരക്കും മറ്റും കാരണം എന്നെ പലപ്പോഴും ലഭ്യമായിരുന്നില്ല. രണ്ടാമത്തേത് പ്രണയ ബന്ധങ്ങളില്‍ അത്യാവശ്യമായി വേണ്ടുന്ന ലാളന ഇല്ലാതായതാണ്. മുന്‍പുണ്ടായിരുന്നത് പിന്നീട് വെറും കാപട്യമായിത്തീര്‍ന്നു.

ഞാന്‍ എന്നെങ്കിലും വിവാഹം ചെയ്യുകയാണെങ്കില്‍ തന്നെ ഈ കാരണങ്ങളെല്ലാം കൊണ്ട് അത് ഡിവോഴ്സില്‍ ചെന്നേ അവസാനിക്കൂ. എന്തിനാണ് വെറുതെ അങ്ങനെയൊരു വഷളായ അവസ്ഥയിലേക്ക് പോകുന്നത്. വിവാഹം കഴിക്കാന്‍ അമ്മ എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നുണ്ട്. ഒരു പ്രണയ ബന്ധം തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത എനിക്കെങ്ങനെ വിവാഹം കഴിക്കാനാകും. അഥവാ ഞാന്‍ വിവാഹം കഴിച്ചാല്‍ തന്നെ ആ വ്യക്തിയ്ക്ക് വേണ്ടസമയത്ത് ഞാന്‍ അടുത്ത് ഉണ്ടാകണമെന്നില്ല. വീട്ടു കാര്യങ്ങള്‍ നോക്കി ഇരിക്കാനും സാധിക്കില്ല.

മുന്‍പുണ്ടായിരുന്ന ബന്ധത്തില്‍ പോകെ പോകെ എന്നില്‍ പ്രണയം ഇല്ലാതായി. കുറെ നാള്‍ ഞാന്‍ പ്രണയം അഭിനയിക്കുകയായിരുന്നു. എനിക്കെന്താണ് വേണ്ടതെന്നും എന്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നതെന്നും മനസ്സിലാക്കി ഞാന്‍ പിന്നീട് മുന്നോട്ടുപോവുകയായിരുന്നു. ഞാന്‍ ആ വ്യക്തിയെ കുറ്റം പറയില്ല. അദ്ദേഹം മുത്താണ്, ഞാനായിരുന്നു മോശം’ ചാര്‍മി വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment