ഒരോകാലത്ത് ആരെങ്കിലും എവിടെയെങ്കിലും ഓരോ വിഡ്ഢിത്തരങ്ങള്‍ പറയും, ബല്‍റാമിനെതിരെ ആഞ്ഞടിച്ച് എം ടി വാസുദേവന്‍ നായര്‍

കൊച്ചി: കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍. ‘ഇതെല്ലാം നിസാരങ്ങളായിട്ടുളള ഒച്ചപ്പാടുകള്‍ ആകാനെ ന്യായമുളളൂ. ഒരോകാലത്ത് ആരെങ്കിലും എവിടെയെങ്കിലും ഓരോ വിഡ്ഢിത്തരങ്ങള്‍ പറയും. അതൊന്നും നമ്മുടെ ചിന്താധാരയിലേക്ക് എത്തുമെന്ന് തോന്നുന്നില്ല. അതൊന്നും ഗൗരവമായി എടുക്കാന്‍ മലയാളികള്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല’ എം ടി വാസുദേവന്‍ നായര്‍ ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എകെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ചാണ് വിടി ബല്‍റാം സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചത്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ബല്‍റാമിനെ തള്ളി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് എംഎല്‍എയോട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിശദീകരണം തേടിയിരുന്നു.

pathram desk 2:
Related Post
Leave a Comment