കൊച്ചി: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന വിജ്ഞാപനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയിമെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ആക്ടില്‍ നിയമഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി ബി.എം.എസ് അടക്കം തൊഴിലാളി സംഘനകള്‍ രംഗത്തുവന്നിട്ടുരുന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പിന്‍വാതില്‍ വഴിയാണ് വിജ്ഞാപനത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
Leave a Comment