കൊച്ചി: ഒരു തലമുറ മുഴുവന്‍ നെഞ്ചേറ്റിയ കവിതകളുടെ രചയിതാവായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ ആവശ്യം ഏവരെയും അമ്പരപ്പിച്ചു. വിദ്യാര്‍ഥികളെ തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്ന ആവശ്യവുമായാണ് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തിയിരിക്കുന്നത്. പാഠപുസ്തകങ്ങളില്‍ നിന്ന് തന്റെ കവിതകള്‍ ഒഴിവാക്കണമെന്നും രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയിലെ തെറ്റായ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് കൊച്ചിയില്‍ പറഞ്ഞു.
മലയാളകവിതയിലെ ‘ക്ഷുഭിതയൗവനം’ എന്ന വിശേഷിപ്പിക്കപ്പെട്ട ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഈയിടെ 60 വയസ്സ് തികഞ്ഞിരുന്നു. വടക്കന്‍ പറവൂരിനടുത്തുള്ള നന്ത്യാട്ടുകുന്നത്ത് ചുള്ളിക്കാട് എന്ന കൂട്ടുകുടുംബത്തിലാണ് ബാലചന്ദ്രന്‍ ജനിച്ചത്. പതിനെട്ടുകവിതകള്‍ ആണ് ആദ്യകവിതാസമാഹാരം.
Leave a Comment