സഖാവ് അലക്‌സ് ആയി മമ്മൂട്ടി….

സഖാവ് ആയി മമ്മൂട്ടി പരോള്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയിലെ നടനെ മാത്രമാണ് ട്രെയിലറില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് അജിത്ത് പൂജപ്പുരയാണ്. കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു രാഷ്ട്രീയ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജയില്‍ പശ്ചാത്തലമായി മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ ഇതിന് മുന്‍പ് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഇതിലെ കഥയും അഭിനയവും എന്ന് ട്രെയിലര്‍നിന്ന് സൂചന ലഭിക്കുന്നുണ്ട്. അവസാനം ജയില്‍ പശ്ചാത്തലമായി ഇറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പായിരുന്നു.

pathram:
Related Post
Leave a Comment