ഐ.എസ്.എല്‍ ഫൈനലില്‍ തീപാറുന്നു!! എട്ടാം മിനിറ്റില്‍ ഗോളടിച്ച് ഛേത്രി,തിരിച്ചടിച്ച് ചെന്നൈ

ബെംഗളൂരു: ഐ.എസ്.എല്‍ നാലാം സീസണിന്റെ ഫൈനല്‍ വീറും വാശിയുമായി മുന്നോട്ട്. എട്ടാം മിനിറ്റില്‍ ബെംഗളൂരുവിന് വേണ്ടി ഗോളടിച്ച് നായകന്‍ സുനില്‍ ഛേത്രി . ഐ.എസ്.എല്‍ ചരിത്രത്തിലെ ഫൈനലിലെ ഏറ്റവും വേഗതയേറിയ ഗോളാണ് സുനില്‍ ഛേത്രി നേടിയിരിക്കുന്നത്.എന്നാല്‍ പതിനഞ്ചാം മിനിറ്റില്‍ മറുപടിയുമായി ചെന്നൈയ്ന്‍ എഫ്.സി. മെയ്ല്‍സണ്‍ ആല്‍ഫസിന്റെ ഹെഡറിലൂടെയാണ് ചെന്നൈ തിരിച്ചടിച്ചത്. മെയ്ല്‍സണിന്റെ സീസണിലേ മൂന്നാം ഗോളാണ് ഇന്നത്തേത്.

18 മത്സരങ്ങളില്‍ 40 പോയിന്റുമായാണ് ബെഗളൂരു ലീഗില്‍ ഒന്നാമതെത്തിയത്. 13 ജയവും 4 തോല്‍വിയും 1 തോല്‍വിയും ഉള്‍പ്പെട്ടതായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്. മറുഭാഗത്ത് രണ്ടാമതെത്തിയ ചെന്നൈയാകട്ടെ 18 മത്സരങ്ങളില്‍ നിന്നു 32 പോയിന്റുകളാണ് നേടിയത്. 9 ജയവും 5 സമനിലയും 4 തോല്‍വിയും അടങ്ങുന്നതയാിരുന്നു ചെന്നൈയുടെ സീസണ്‍.

pathram desk 2:
Related Post
Leave a Comment