ഐഎസ്എല്‍ പൂരം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം, കലാശപ്പോരാട്ടത്തിന് ഒരുങ്ങി ചെന്നൈയും ബംഗളൂരുവും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടു മണിക്കാണ് കരുത്തരായ ചെന്നൈയിന്‍ എഫ്സിയും ബംഗളൂരുവും തമ്മിലുള്ള ഫൈനല്‍ പോരാട്ടം. നാലു മാസം നീണ്ട ഐഎസ്എല്‍ ആവേശത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ ഇനി അറിയാനുള്ളത് കിരീടത്തില്‍ മുത്തമിടുന്നത് ആരാണെന്നു മാത്രം.

അയല്‍ക്കാരായ ചെന്നൈയിന്‍ എഫ്സിയും ബംഗളൂരുവുമാണ് നേര്‍ക്കു നേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. സീസണിലെ ഏറ്റവും കരുത്തരായ ടീമുകളാണ് ബംഗളൂരുവും ചെന്നൈയും. പ്രാഥമിക റൗണ്ടില്‍ ഒന്നും രണ്ടും സ്ഥാനത്തുണ്ടായിരുന്ന ടീമുകള്‍. ഫൈനല്‍ പേരാട്ടത്തില്‍ തീപാറുമെന്ന് ഉറപ്പിക്കാം. ആദ്യ സീസണില്‍ തന്നെ കിരീടം തേടി ബെംഗളുരു ഇറങ്ങുമ്പോള്‍ രണ്ടാം കിരീടമാണ് ചെന്നൈയന്റെ ലക്ഷ്യം. അതിലേറെ മത്സരം ആരാധകര്‍ക്ക് ആവേശം പകരുന്നത് രണ്ട് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയ്ക്കാണ്. ബംഗളൂരൂവിന്റെ നായകന്‍ സുനില്‍ ഛേത്രിയുടെയും ചെന്നൈയന്‍ നായകന്‍ ജെജെ ലാല്‍പെഖുലെയുടെയും.

pathram desk 2:
Related Post
Leave a Comment