ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ സൗമിത്ര റാവു. അപൂര്‍വ്വ രോഗമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത രോഗമൊന്നുമല്ലെന്ന ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനായ ഡോക്ടര്‍ സൗമിത്ര റാവു പറയുന്നു.

ന്യൂറോ എന്റോക്രെയ്ന്‍ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയിലൂടെ രൂപപ്പെടുന്ന ട്യൂമറാണിത്. പാന്‍ക്രിയാസ്, ശ്വാസകോശം, തൈറോയ്ഡ് തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് വളരുന്നത്. ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കഴിയുമെന്നും രോഗിക്ക് വിദഗ്ധ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് തനിക്ക് ഒരു അപൂര്‍വരോഗമുണ്ടെന്നും ആരും അതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇര്‍ഫാന്‍ ഖാന്‍ തന്റെ ആരാധകരോട് വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങളുമായി ഡോക്ടറും രംഗത്തെത്തിയത്. വയറിലെ ആന്തരികാവയവങ്ങള്‍ക്ക് അര്‍ബുദം ബാധിച്ചതായാണ് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഇര്‍ഫാന്‍ ഖാന്‍ ഇപ്പോള്‍ വിദേശത്താണുള്ളത്.

pathram desk 1:
Related Post
Leave a Comment