മാധ്യമപ്രവര്‍ത്തകയോട് ലൈംഗികചുവയോടെയുള്ള സംസാരം!!! മന്ത്രി വിവാദത്തില്‍

ചെന്നൈ: മാധ്യമപ്രവര്‍ത്തയോട് ലൈംഗികചുവയോടെ സംസാരിച്ച് എ.ഐ.എ.ഡി.എം.കെ മന്ത്രി. ആരോഗ്യമന്ത്രി വിജയ് ഭാസ്‌ക്കറാണ് പാര്‍ട്ടി യോഗത്തിന് പിന്നാലെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്.

ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നത്. യോഗത്തിലെ തീരുമാനം അറിയാനായി മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു.

യോഗത്തിന് പിന്നാലെ പുറത്തിറങ്ങിയ മന്ത്രിയോട്, എന്തെല്ലാം വിഷയങ്ങളായിരുന്നു യോഗത്തില്‍ ചര്‍ച്ച ചെയ്തത് എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനായിരുന്നു നിങ്ങള്‍ സുന്ദരിയായിരിക്കുന്നെന്നും ധരിച്ചിരിക്കുന്ന കണ്ണടയും കൊള്ളാമെന്നുകൂടി മന്ത്രി പറഞ്ഞു. എന്നാല്‍ തന്നോട് ചോദിച്ച ചോദ്യത്തിന് മറുപടി പറയാന്‍ മന്ത്രി തയ്യാറായതുമില്ല.

മന്ത്രിയുടെ ഈ നടപടി മാധ്യമങ്ങള്‍ ലൈവായി പകര്‍ത്തുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയിലും വൈറലായി. മാധ്യമപ്രവര്‍ത്തക അവരുടെ തൊഴില്‍ ചെയ്യുന്നതിനിടെയാണ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് ഇരയായതെന്നും അതും ഉത്തരവാദിത്തപ്പെട്ട മന്ത്രിയില്‍ നിന്നും ഇത്തരത്തിലൊരു പ്രതികരണം ഉണ്ടായത് അംഗീകരിക്കില്ലെന്നും ചിലര്‍ പറയുന്നു.

ആദ്യമായല്ല മന്ത്രി വിജയ് ഭാസ്‌ക്കര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും തനിക്ക് നേരെ വരുന്ന ചോദ്യങ്ങല്‍ നിന്നും ഒഴിഞ്ഞുമാറാന്‍ വേണ്ടി അദ്ദേഹം കളിക്കുന്ന നാറിയ കളിയാണ് ഇതെന്നുമാണ് ഷബീര്‍ അഹമ്മദ് എന്നയാല്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു തരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7