ഒഡിഷനു ചെന്നപ്പോള്‍ മാറിടം നഗ്നമാക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു!!! ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പ്രശസ്ത നടി

ന്യൂയോര്‍ക്ക്: ‘മീ ടൂ’ ക്യാമ്പയിനിന്റെ ഭാഗമായി ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നും നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് േെഹാളിവുഡ് നടിയും ഗായികയുമായ ജെനിഫര്‍ ലോപ്പസ്. സിനിമ ജീവിതത്തിന്റെ തുടക്ക സമയത്താണ് ജനിഫറിന് ദുരനുഭവമുണ്ടായത്. ഹാര്‍പെര്‍സ് ബസാര്‍ മാഗസിനു അനുവദിച്ച അഭിമുഖത്തിലാണ് തനിക്കുണ്ടായ ദുരനുഭവം ജെനിഫര്‍ പങ്കുവെച്ചത്.

ഓഡിഷന് എത്തിയ തന്നോട് സംവിധായകന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നും നടി പറഞ്ഞു. ഓഡിഷനു ചെന്നപ്പോള്‍ മാറിടം നഗ്‌നമാക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം കടുത്തഭാഷയില്‍ നിരസിക്കുകയിരുന്നുവെന്നും ലോപസ് പറഞ്ഞു. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താല്‍ നടി തയാറായില്ല.

pathram desk 1:
Related Post
Leave a Comment