വേളാങ്കണ്ണിയില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്, അപകടം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി

പാലക്കാട്: വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍പതി സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്കായിരിന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിച്ചാണ് അപകടം. കാറില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.

വേളാങ്കണ്ണിയിലെ ഒരു ക്ഷേത്ര ദര്‍ശനത്തിന് ശേഷം കാരക്കലിലെ മറ്റൊരു ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് വാഹനം അപകടത്തിപ്പെട്ടത്.

pathram desk 1:
Related Post
Leave a Comment