മിനിമം ബാലന്‍സ് മാത്രമല്ല, ബാലന്‍സ് കുറവുള്ള 41.16 ലക്ഷം അക്കൗണ്ടുകള്‍ നിര്‍ത്തലാക്കി സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ

കൊച്ചി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലക്കിയതായി റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്ബിഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കണക്കാണിത്. നേരത്തെ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ആളുകളില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുന്നെന്ന് ആരോപണമുയര്‍ന്നതിനാല്‍ എസ്ബിഐ രണ്ട് മൂന്ന് ഘട്ടങ്ങളിലായി മിനിമം ബാലന്‍സ് തുക നിജപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വിവരാവകാശ നിയപ്രകാരമാണ് നിര്‍ത്തലാക്കിയ അക്കൗണ്ട് വിവരം എസ്ബിഐ പുറത്തു വിട്ടിരിക്കുന്നത്.

എസ്ബിഐയില്‍ 41 കോടിയോളം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 2.10 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 1.10 കോടി അക്കൗണ്ടുകള്‍ പ്രധാന്‍ മന്ദിരി ജാന്‍ ധന്‍ യോജനയില്‍ ഉള്ളതാണ്. ഈ അക്കൗണ്ടുകളെ പ്രതിമാസ ശരാശരി വരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷം നിര്‍ത്തലാക്കിയ അക്കൗണ്ടുകളെ എണ്ണം താരതമ്യേന കൂടുതലാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7