സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യ പേപ്പര്‍ വാട്‌സ് ആപ്പ് വഴി ചോര്‍ന്നതായി ആരോപണം; പരാതിയുമായി രക്ഷിതാക്കള്‍

ന്യൂഡല്‍ഹി: ഇന്ന് രാവിലെ നടന്ന സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. വാട്സ്ആപ്പ് വഴി ചോദ്യപേപ്പര്‍ പ്രചരിച്ചെന്നാണ് ആരോപണം. ഇന്ന് കാലത്ത് ഒമ്പതരയോടെയാണ് ചില രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വന്നത്. ആരോപണമുയര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇ യോഗം ചേര്‍ന്നു. ഇതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കാനും സാധ്യതയുണ്ട്.

ചോദ്യപേപ്പറുകള്‍ അതീവ സുരക്ഷയോടെയാണ് തയ്യാറാക്കുന്നതെന്നാണ് സി.ബി.എസ്.ഇ വാദം. ചോദ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചതായി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യപേപ്പറിന്റെ കോപ്പി തന്നെ വാട്സ്ആപ്പില്‍ പ്രചരിച്ചു.

രോഹിണി പ്രദേശത്ത് നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് കരുതുന്നത്. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ചേര്‍ന്ന് സി.ബി.എസ്.ഇ യോഗം ഇപ്പോഴും തുടരുകയാണ്. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ചാല്‍ പരീക്ഷ റദ്ദ് ചെയ്യാനാണ് സാധ്യത.

pathram desk 1:
Related Post
Leave a Comment