നോക്കിലും വാക്കിലും രൂപത്തിലും പേരിലുമെല്ലാം നിഗൂഢതകള്‍; ഒടിയന്റെ വിശേഷങ്ങള്‍ ഇങ്ങനെ..! ഫോട്ടോസ്….

പാലക്കാട്: മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയന്‍ കാത്തിരിക്കുന്നത്. ഓടിയന്‍ ചിത്രീകരണം ആരംഭിച്ച ഓരോ ഘട്ടത്തിലും ചിത്രത്തെ കുറിച്ച് സംവിധാകനും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇതാ ഇപ്പോള്‍ അവസനാവട്ട ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. നോക്കിലും വാക്കിലും രൂപത്തിലും പേരിലുമെല്ലാം നിഗൂഢതകള്‍ നിറച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ അണിയറയില്‍ ഒരുങ്ങുന്നത്. പലാക്കാട് ജില്ലയില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റും ഇതിവൃത്തമായി വരുന്ന ചിത്രം ഫാന്റസി ഗണത്തിലാണ് നിര്‍മ്മിക്കുന്നത്. അവസാന ഷെഡ്യൂള്‍ ഷൂട്ടിങ് പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് പുരോഗമിക്കുന്നത്. സിനിമാ ലൊക്കേഷനിലെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പുരാതനമായ തറവാടിന്റെ ചിത്രവും കാളയുടെ മുഖമുള്ള പ്രതിമകളൊരുക്കുന്ന ശില്പികളുടെ ഫോട്ടോയുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ചിത്രം. രഹസ്യങ്ങളുടെ കലവറയായ ഒടിയന്റെ വീടായിരിക്കുമോ ഇതെന്നാണ് ആരാധകരുടെ ചര്‍ച്ച.
സിനിമയില്‍ മോഹന്‍ലാല്‍ ധരിക്കുന്ന മാലയും ചര്‍ച്ചാ വിഷയമായി മാറിക്കഴിഞ്ഞു. 30 മുതല്‍ 65 വയസ് വരെയുള്ള മൂന്ന് കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. നായികയായി മഞ്ജു വാര്യരാണ് ചിത്രത്തില്‍ വേഷമിടുന്നത്. മഞ്ജുവിനു പുറമെ പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തില്‍ മാത്രം 604 സ്‌ക്രീനുകളിലാണ് ഒടിയനെത്തുക എന്നും ചിത്രത്തോടടുത്ത് നില്‍ക്കുന്ന കേന്ദ്രങ്ങള്‍ പറയുന്നു. ഓണം റിലീസായിട്ടായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക. സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പാലക്കാട് നടക്കുന്ന ഷൂട്ടിംഗില്‍ 1960-1970 കാലഘട്ടമാണ് ചിത്രീകരിക്കുന്നത്. നാടന്‍ സംഗീത ഉപകരണങ്ങളും മറ്റും സിനിമയുടെ പ്രത്യേകതയാണെന്നും സംവിധായകന്‍ അടുത്തിടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment