ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു; കണ്ണില്ലാത്ത ക്രൂരത ഡല്‍ഹിയില്‍

ഡല്‍ഹി: ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിന് ഡല്‍ഹിയില്‍ യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു. മുപ്പതുകാരനായ പവന്‍കുമാര്‍ എന്ന യുവാവാണ് ഹോട്ടല്‍ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

ഞായറാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനായി പ്രീത് വിഹാറിലെ കമല്‍ ദാബയില്‍ എത്തിയതാണ് പവന്‍ കുമാര്‍. ഹോട്ടലില്‍ നിന്ന് നല്‍കിയ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടപ്പോള്‍ ദാബയിലെ മൂന്ന് ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് രംഗം വഷളാവുകയായിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ യുവാവിനെ മര്‍ദ്ദിക്കുന്നത്. സംഘര്‍ഷത്തിനിടെ വലിയ തവികൊണ്ട് തലയ്ക്ക് അടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

ദാബയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തുകയും പവന്‍ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ രാത്രിയോടെ ഇയാള്‍ മരിച്ചു.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment