മുംബൈ: ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മഹാരാഷ്ട്രയിലെ കര്‍ഷകസമരം വിജയകരമായ അന്ത്യത്തിലേക്ക്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം തീരാന്‍ സാഹചര്യം ഒരുങ്ങിയത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നും മറ്റ് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതിയെ വെക്കുമെന്നും കര്‍ഷക നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉറപ്പുനല്‍കി.
ആറു ദിവസംമുമ്പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരുലക്ഷം മരഭടന്മാരുമായാണ് ഞായറാഴ്ച മുംബൈയിലെത്തിയത്. മുംബൈ മഹാനഗരം സമരക്കാര്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്. ഞായറാഴ്ച രാത്രി സയോണിലെ കെ ജെ സോമയ്യ മൈതാനിയിലെത്തിയ മാര്‍ച്ച് തിങ്കളാഴ്ച എസ്എസ് സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതി പുലര്‍ച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങുകയായിരുന്നു. നഗരം സ്തംഭിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പുലര്‍ച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് സമരസമിതി നേതാക്കളും മുഖ്യമന്ത്രിയും നടത്തി തീരുമാനമാവുന്നതു വരെ വളണ്ടിയര്‍മാര്‍ ആസാദി മൈതാനത്ത് തന്നെ തുടര്‍ന്നു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതാക്കള്‍ തന്നെ സമരക്കാരെ അറിയിക്കും.
Leave a Comment