സമ്മതിക്കില്ലാാ..! ഷുഹൈബ് വധക്കേസില്‍ സിബിഐ വേണ്ടാ…! സിബിഐ അന്വേഷണം ഒഴിവാക്കാന്‍ പുതിയ അടവുമായി സര്‍ക്കാര്‍

കൊച്ചി: ഷുഹൈബ് വധക്കേസില്‍ അപ്പീലുമായി സര്‍ക്കാര്‍. സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് വാദം. കേസ് ഡയറി അടക്കമുള്ള അന്വേഷണരേഖകള്‍ പരിശോധിക്കാതെയാണ് ഉത്തരവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.
വസ്തുതകള്‍ പരിശോധിക്കാതെ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കോടതി നിഗമനങ്ങളിലേക്കെത്തിയെന്നാണ് ഷുഹൈബ് വധക്കേസിലെ സര്‍ക്കാര്‍ നിലപാട്. കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത് നിയമപരമല്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചുണ്ടിക്കാട്ടിയെന്നാണ് സൂചന. അന്വേഷണ ഏജന്‍സിയാണ് കേസിലെ തെളിവുകളും വസ്തുതകളും പരിശോധിച്ച് ഏതൊക്കെ കുറ്റങ്ങള്‍ ചുമത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് . സിബിഐ തിരുവനന്തപുരം യൂണിറ്റിനോട് അന്വേഷിക്കാനാണ് കോടതി നിര്‍ദേശം . കേസ് ഏത് യൂണിറ്റിനെ ഏല്‍പ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സിബിഐ ഡയറക്ടറാണ് . കൂടാതെ യുഎപിഎ നിലനില്‍ക്കുമെന്ന കോടതിയുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് നിയമപരമായി തടസമുണ്ടെന്നും അപ്പീലില്‍ ബോധിപ്പിക്കും.
കേസ് തീര്‍പ്പാക്കിക്കൊണ്ട് സിംഗിള്‍ ബെഞ്ച് അന്വേഷണസംഘത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതവും അനാവശ്യവും അനവസരത്തിലുള്ളതുമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കും. പ്രത്യേക അന്വേഷണസംഘം പഴുതുകളടച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. ഇതിനോടകം കേസിലെ ഭൂരിഭാഗം പ്രതികളെ അറസ്റ്റ് ചെയ്തതായും പ്രാദേശികമായ രാഷ്ട്രീയസംഘര്‍ഷങ്ങളാണ് ഷുഹൈബിന്റെ മരണത്തിന്‍ കാലാശിച്ചതെന്നും ഷുഹൈബ് പത്തിലേറെ ക്രമിനില്‍ കേസുകളില്‍ പ്രതിയാണെന്ന കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

pathram:
Related Post
Leave a Comment