എന്തിനാ ചേട്ടാ വായില്‍ തോന്നിയതു വിളിച്ചുപറയുന്നത്…! ദിലീപിന്റെ പഞ്ച് ഡയയോഗ് കടമെടുത്ത് ഇരയുടെ ടീസര്‍

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്ത ഇരയുടെ ടീസര്‍ പുറത്തുവിട്ടു. ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ മാധ്യമങ്ങളില്‍ പ്രാധാന്യം നേടിയ ചിത്രം കൂടിയായിരുന്നു ഇര.

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകന്റെ സംവിധായകന്‍ വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൈജു എസ്.എസ് ആണ്.ഉണ്ണി മുകുന്ദനെക്കൂടാതെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നുണ്ട്. ചിത്രം മാര്‍ച്ച് 16ന് തിയേറ്ററുകളില്‍ എത്തും.

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ വാര്‍ത്താകോളങ്ങളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

pathram desk 1:
Related Post
Leave a Comment