പാറ്റ്ന: മുസ്ലീം സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്. ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയായ സര്‍ഫറാസ് ആലം ജയിച്ചാല്‍ അരാരിയ ഐ.എസുകാരുടെ സ്വര്‍ഗമാകുമെന്നും മറിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി പ്രദീപ് സിങ്ങിന്റെ വിജയം ദേശീയതയ്ക്ക് ആവേശം പകരുമെന്നും ബി.ജെ.പി നേതാവ് നിത്യാനന്ദ് റായ് പറഞ്ഞു.
2014ല്‍ പ്രദീപ് സിങ്ങിനെ പരാജയപ്പെടുത്തി എം.പിയായ തസ്ലീമുദ്ദീന്റെ മരണത്തെ തുടര്‍ന്നാണ് അരാരിയയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തസ്ലിമുദ്ദീന്റെ മകന്‍ സര്‍ഫറാസ് തന്നെയാണ് സ്ഥാനാര്‍ത്ഥി. ആര്‍.ജെ.ഡിയെ പിന്തുണയക്കുന്ന യാദവ, മുസ്ലിം വോട്ടുകള്‍ ഏറെയുള്ള മണ്ഡലമാണ് അരാരിയ.
വിവാദ പ്രസംഗത്തില്‍ റായ്ക്കെതിരെ കേസെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടതായി അരാരിയ ജില്ലാ മജിസ്ട്രേറ്റ് ഹിമാന്‍ഷു ശര്‍മ്മ പറഞ്ഞു.
Leave a Comment