സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ ഇ വേ ബില്‍ സംവിധാനം നിര്‍ബന്ധമാക്കും; സ്വര്‍ണ്ണം പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ വേ ബില്‍ സംവിധാനം ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നാലുഘട്ടമായിട്ടാണ് സംവിധാനം നടപ്പിലാക്കുക. സ്വര്‍ണ്ണത്തിനെ ഇ വേ ബില്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു.

ഐജിഎസ്ടിയിലെ വരുമാനം ധനക്കമ്മി നികത്താന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്‍മാറണം. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ലളിതമാക്കുന്നതില്‍ തീരുമാനമായില്ല. നിലവിലെ നികുതി റിട്ടേണ്‍സ് രീതി തുടരും.

ഇ-വേ ബില്‍ വരുന്നതോടെ പത്ത് കിലോമീറ്ററിന് പുറത്തുള്ള എല്ലാ ചരക്ക് കടത്തും ഇതിന്റെ പരിധിയിലാവും. 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ചരക്ക് നീക്കത്തിനാണ് ഇ-ബില്‍ നിര്‍ബന്ധമാക്കുന്നത്.

pathram desk 1:
Related Post
Leave a Comment