ബാഹുബലിയേയും പിന്നിലാക്കി മാണിക്യ മലരായ പൂവി!!!

സോഷ്യല്‍ മീഡിയകളിലൂടെ തരംഗമായ അഡാര്‍ ലവിന് പുതിയ റെക്കോര്‍ഡ്. അവതരണമികവിലും, കളക്ഷനിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ബാഹുബലിയെ പിന്നിലാക്കിയതാണ് അഡാര്‍ ലവ്വിന്റെ ഏറ്റവും പുതിയ നേട്ടം.

ബാഹുബലിയിലെ സഹോരെ എന്ന ഗാനമായിരുന്നു ഏറ്റവവും വേഗത്തില്‍ 5 കോടി കാഴ്ച്ചക്കാരെ നേടി റെക്കോര്‍ഡിത്. എന്നാല്‍ ബാഹുബലിയിലെ ഗാനത്തെ പിന്തള്ളി മാണിക്യ മലരായ പൂവി ആ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിക്കഴിഞ്ഞു. വിനീത് ശ്രീനിവാസനാണ് അഡാര്‍ ലവ്വില്‍ ഈ ഗാനം ആലപിച്ചിട്ടുള്ളത്.

ഗാനം പുറത്ത് വന്നയുടന്‍ തന്നെ പ്രിയ വാര്യരുടെ കണ്ണിറുക്കലും ചിരിയും തരംഗമായി മാറി. അതിര്‍ത്തിക്കപ്പുറവും ഭാഷാഭേദവുമില്ലാത്ത പ്രശസ്തിയാണ് പ്രിയ വാര്യര്‍ക്ക് ഗാനരംഗം സമ്മാനിച്ചത്. കൂടാതെ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചും പ്രിയ വാര്‍ത്തകളില്‍ നിറഞ്ഞു.

pathram desk 1:
Related Post
Leave a Comment