ന്യുയോര്‍ക്ക്: പ്രമുഖ ശീതളപാനീയ നിര്‍മ്മാതാക്കളായ കൊക്കക്കോള മദ്യനിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള മദ്യം ആദ്യം പുറത്തിറക്കുന്നതു ജപ്പാന് വിപണിയിലാണ്. ചു ഹി എന്നറിയപ്പെടുന്ന ജാപ്പനീസ് മദ്യമാണ് കൊക്കക്കോള ഉത്പാദിപ്പിക്കാനൊരുങ്ങുന്നത്.
കൊക്കക്കോളയുടെ ജപ്പാന് പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡുനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വാറ്റിയെടുത്ത ഷോചു ആല്‍ക്കഹോളും സുഗന്ധമുള്ള കാര്‍ബണേറ്റ് ജലവും ചേര്‍ത്തു നിര്‍മ്മിക്കുന്ന പാനീയം കുപ്പിയിലാക്കി വില്‍ക്കാനാണു കൊക്കക്കോള പദ്ധതിയിടുന്നത്.
മുന്തിരി, സ്ട്രോബറി, കിവി, വൈറ്റ് പീച്ച് എന്നീ ഫ്ളേവറുകളില്‍ പാനീയം നിര്‍മ്മിക്കും. വോഡ്കയ്ക്കു പകരമായി ജപ്പാനില്‍ ഷോചു ഉപയോഗിക്കാറുണ്ട്. പാനീയം എന്നുപുറത്തിറക്കും എന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Leave a Comment