മൈസൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു; അപകടം ഇന്നു പുലര്‍ച്ചെ

മൈസൂരൂ: മൈസൂരുവില്‍ കര്‍ണാടക ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്.പി.നഗറിലെ അബ്ദുല്‍ ലത്തീഫ് ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജുനൈദ് (28), എസ്.പി നഗറിലെ ഉസ്മാന്‍ ഖദീജ ദമ്പതികളുടെ മകന്‍ അസ്ഹറുദ്ദീന്‍ (26) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ എല്‍വാല്‍ എന്ന സ്ഥലത്തായിരിന്നു അപകടം. കാസര്‍േഗാഡ് നിന്നും ഇരുവരും പാര്‍സല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴാണ് ദുരന്തം. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പില്‍ എതിരെ വന്ന കര്‍ണാടക ആര്‍.ടി.സി ബസ് ഇടിക്കുകയായിരിന്നു.

അസ്ഹറുദീന്‍ അവിവാഹിതനാണ്. തസ്നിയാണ് ജുനൈദിന്റ ഭാര്യ. രണ്ട് വയസുകാരി ഫാത്തിമയാണ് മകള്‍.

pathram desk 1:
Related Post
Leave a Comment