കലാഭവന്‍ മണിയുടെ രണ്ടാം ഓര്‍മ ദിവസത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: കലാഭവന്‍ മണിയുടെ രണ്ടാം ഓര്‍മ ദിവസത്തില്‍ മണിയെ കുറിച്ചുള്ള ചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിടുന്ന രാജാമണി ഓട്ടോയില്‍ വന്നിറങ്ങുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്.
ആദ്യപോസ്റ്ററിനൊപ്പം വികാരഭരിതനായി സംവിധായകന്‍ വിനയന്‍ കലാഭവന്‍ മണിയെക്കുറിച്ചും സിനിമയെക്കുറിച്ചും എഴുതിയത് ഇങ്ങനെ: ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രിയ സുഹൃത്തുക്കള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. കലാഭവന്‍മണി മഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശകളും കണ്ണുനിറയിക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളും ഒക്കെ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. ചിത്രം ഉടന്‍ തിയ്യേറ്റേറുകളില്‍ എത്തും

pathram:
Related Post
Leave a Comment