സി.കെ. വിനീത്് പുതിയ ജോലിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: ഫുട്ബാള്‍ താരം സി.കെ. വിനീതിന് സെക്രട്ടറിയേറ്റില്‍ ജോലി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലാണ് താരത്തിന് നിയമനം. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലായിരുന്നു പുതിയ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്. നാലര വര്‍ഷം മുന്‍പാണ് താരം ജോലിയില്‍ പ്രവേശിച്ചത്. ദേശീയ ടീമില്‍ ഇടം നേടുകയും ഐ.എസ്.എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
സ്‌പോട്‌സ് ക്വാട്ടയില്‍ ജോലി നേടിയിട്ടും ഏജീസ് ഓഫീസ് വിനീതിന് ആ പരിഗണന നല്‍കിയിരുന്നില്ല. വിനീതിനെ പിരിച്ചുവിടാനുള്ള നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി എ.സി. മൊയ്തീന്‍ സി.എ.ജിക്ക് കത്തയച്ചിരുന്നു. എന്നാല്‍ അത് ഫലം കണ്ടിരുന്നില്ല.

pathram:
Related Post
Leave a Comment