ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…
(ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): സാമ്പത്തികമായി
നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ സഹായം ലഭിക്കും, ഏറ്റെടുത്ത ജോലികള്‍
യഥാസമയം ചെയ്‌തു തീര്‍ക്കും.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): വിചാരിച്ച
കാര്യങ്ങള്‍ നിഷ്‌പ്രയാസം നേടിയെടുക്കും, സാമ്പത്തികമായി
നേട്ടങ്ങളുണ്ടാകും.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): അടുത്ത
ബന്ധുക്കളുമായി കലഹിക്കാതെ ശ്രദ്ധിക്കണം, സാമ്പത്തികമായി ചെലവുകള്‍
അധികരിക്കും.
കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ആരോഗ്യസംബന്ധമായി
പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും, സാമ്പത്തിക പ്രയാസങ്ങളുണ്ടാകും.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): ഉദ്ദിഷ്ടകാര്യ സിദ്ധിയുണ്ടാകും,
സാമ്പത്തികമായി മേന്മയുള്ള ദിവസം, സന്താനങ്ങളുടെ കാര്യത്തില്‍
സന്തോഷനുഭവങ്ങളുണ്ടാകും.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): വിവാഹം, പിറന്നാള്‍
തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കും, സാമ്പത്തികമായി പ്രയാസങ്ങളുണ്ടാകും.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): ഇഷ്ടഭക്ഷണ സമൃദ്ധി,
സന്തോഷ അനുഭവങ്ങള്‍, പൂര്‍വകാല സുഹൃത്തുക്കളുമായി സന്തോഷം
പങ്കുവയ്‌ക്കല്‍.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): പ്രതിസന്ധികളെ തരണം
ചെയ്യും, സാമ്പത്തികമായി ചെലവ് അധികരിക്കും, കുടുംബത്തില്‍
സന്തോഷനുഭവങ്ങളുണ്ടാകും.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): ഏല്‍പ്പിച്ച
ഉത്തരവാദിത്വങ്ങള്‍ സമയബന്ധിതമായി തീര്‍ക്കും, ജീവിതപങ്കാളിയുമായി
കലഹത്തിനു സാധ്യത.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):വാസഗൃഹം
മോടിപിടിപ്പിക്കാന്‍ തീരുമാനിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ഏറ്റെടുത്ത
കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ തടസങ്ങളുണ്ടാകാം, സാമ്പത്തിക ചെലവ്
അധികരിക്കും.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):
ദീര്‍ഘയാത്രയുണ്ടാകും, ആരോഗ്യക്കുറവ് അനുഭവപ്പെടും, ബന്ധുജനങ്ങളുമായി
ഒത്തുച്ചേരും.
Leave a Comment