ക്വാലാലംപൂര്‍: വിമാന യാത്രയ്ക്കിടെ ഇരുപതുകാരനായ യുവാവ് വസ്ത്രമുരിഞ്ഞു. കൂടാതെ തന്റെ ലാപ്‌ടോപ്പില്‍ പരസ്യമായി പോണ്‍ വീഡിയോ കാണുകയും ചെയ്തു. മാത്രമല്ല, വിമാനത്തിലെ എയര്‍ ഹോസ്റ്റസുമാര്‍ക്കെതിരെയും ഇയാള്‍ തിരിഞ്ഞു. മലേഷ്യയിലെ ക്വാലാലംപുരില്‍ നിന്ന് വിമാനം യാത്ര പുറപ്പെട്ടതിന് പിന്നാലെയായിരുന്നു യുവാവിന്റെ അതിക്രമം. ബംഗ്ലാദേശ് പൗരനാണ് ഇയാള്‍.
ഒരു മലേഷ്യന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് ഇയാള്‍. വിമാനം പുറപ്പെട്ട ഉടന്‍ വസ്ത്രം ഉരിഞ്ഞ് പോണ്‍ വീഡിയോ കാണാന്‍ തുടങ്ങിയ യുവാവ് പിന്നീട് വസ്ത്രം ധരിക്കാന്‍ തയ്യാറായി. അതിന് ശേഷം എയര്‍ ഹോസ്റ്റസുമാര്‍ക്കെതിരെ ഇയാള്‍ തിരിഞ്ഞു. ഒരു എയര്‍ ഹോസ്റ്റസിനെ ഇയാള്‍ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. അവര്‍ എതിര്‍ത്തതോടെ ആക്രമിച്ചു.
ഒടുവില്‍ മറ്റ് യാത്രക്കാരും വിമാന ജീവനക്കാരും ചേര്‍ന്നാണ് ഈ യുവാവിനെ കീഴ്‌പ്പെടുത്തിയത്. ശേഷം ഇയാളുടെ കൈകള്‍ ബന്ധിച്ചാണ് യാത്ര തുടര്‍ന്നത്. എന്തുകൊണ്ടാണ് ഇയാള്‍ വിചിത്രമായി പെരുമാറിയതെന്ന് വ്യക്തമല്ല. വിമാനം ധാക്കയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ വിമാന കമ്പനി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
Leave a Comment