സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ച്ചയില്ലാത്ത താരങ്ങളാണ് ബോളിവുഡിലെ നടീനടന്‍മാരെല്ലാം.പക്ഷേ മരണവീട്ടില്‍ മേക്കപ്പിന്റെ അതിപ്രസരം വേണോ എന്നുള്ളതാണ് ഇപ്പോഴത്തെ ചര്‍ച്ച.നടി ശ്രീദേവിയുടെ മരണാന്തര ചടങ്ങില്‍ ബോളിവുഡില്‍ താരങ്ങള്‍ എത്തിയതാണ് ഇപ്പോഴത്തെ വിഷയം.മരണത്തില്‍ അനുശോചനം അറിയിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും എത്തുമ്പോഴും സെലിബ്രിറ്റികള്‍ക്ക് ഗ്ലാമറില്‍ തന്നെയാണ് ശ്രദ്ധ എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. പ്രശസ്ത ഡിസൈനറായ ഗൗരങ്ക് ഷായുടെ അസിസ്റ്റന്റ് ഡിസൈനര്‍ ആയ നികിത ഷാ ആണ് ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കിട്ടുന്നതിനായി നിരവധി താരങ്ങള്‍ ഗൗരങ്കിനെ സമീപിച്ചിരുന്നുവെന്നാണ് നികിതയുടെ ആരോപണം.’എനിക്ക് ഭയങ്കര ദേഷ്യവും വേദനയും വെറുപ്പും തോന്നി. ശ്രീദേവിയുടെ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ പക്കലുള്ള ശേഖരത്തില്‍ നിന്ന് ഡിസൈനര്‍ വസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി സറ്റൈലിസ്റ്റുകളാണ് തങ്ങളുടെ താരങ്ങള്‍ക്ക് വേണ്ടി ഗൗരങ്കുമായി ബന്ധപ്പെട്ടത്.
ദൈവത്തെ ഓര്‍ത്ത് ഒന്ന് പറയൂ സൂപ്പര്‍ താരങ്ങളെ… നിങ്ങള്‍ ശ്രീദേവിയുടെ സംസ്‌കാരത്തിലും പ്രാര്‍ഥനാ സമ്മേളനത്തിനും പോകുന്നത് അവര്‍ നിങ്ങള്‍ക്ക് ആരെങ്കിലും ആയിരുന്നത് കൊണ്ടാണോ? അതോ അവിടെ നടക്കുന്നത് ഒരു ഫാഷന്‍ പരേഡ് ആണോ? മാധ്യമങ്ങള്‍ പരിഹാസ്യമായി പലതും ചെയ്യുന്നുണ്ട.് എന്നാല്‍ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ തരം താണത് എനിക്ക് അവരോടുള്ള ദേഷ്യത്തിനുള്ള കാരണമായി.
Leave a Comment